കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി റിലയന്‍സ്; ഇത്തവണ നല്‍കിയത് അഞ്ച് കോടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ ധനസഹായം നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അഞ്ച് കോടി രൂപയാണ് ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍ കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി സംഭാവന നല്‍കിയത്. 

റിലയന്‍സ് ജിയോയുടെ സംസ്ഥാന മേധാവി കെസി നരേന്ദ്രന്‍, റിലയന്‍സ് റീറ്റയില്‍ ദക്ഷിണേന്ത്യന്‍ മേധാവി അനില്‍ കുമാര്‍, റിലയന്‍സ് പെട്രോളിയം അര്‍ജ്ജുന്‍ പൊള്ളാത്ത് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് തുക കൈമാറുകയായിരുന്നു. 

കഴിഞ്ഞ പ്രളയ കാലത്തു 21 കോടിയുടെ ധനസഹായമാണ് റിലയന്‍സ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൂടാതെ ആലപ്പുഴയിലെ ഏതാനും ദുരിതാശ്വാസ ക്യാംപുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം 50 കോടി രൂപയുടെ മറ്റു സഹായങ്ങളും റിലയന്‍സ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ