കേരളം

താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണം; മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഫ്‌ലാറ്റുകളിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉത്തരവ് അടിയന്തരമായി നടപ്പാക്കണം എന്ന് കാണിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും കത്ത് നല്‍കി. സെപ്റ്റംബര്‍ 20ന് മുന്നേ ഫ്‌ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. 

തീരദേശ സംരക്ഷണ നിയമം ലഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കണം എന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഫ്‌ലാറ്റ് പൊളിച്ചതിന് ശേഷം 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്നും സുപ്രംകോടതി ഉത്തരവിട്ടിരുന്നു. 

നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളാണ് പൊളിക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത