കേരളം

ചര്‍ച്ച പരാജയം; മുത്തൂറ്റ് സമരവുമായി മുന്നോട്ടുതന്നെയെന്ന് സിഐടിയു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ച പരാജയം. ചര്‍ച്ച  പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ സമരം തുടരുമെന്ന് സിഐടിയു വ്യക്തമാക്കി. ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണ ഉണ്ടായതായും എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യം ഒരു മാറ്റവുമില്ലാതെ തുടരുമെന്ന് മുത്തൂറ്റ് സമര സമിതി വ്യക്തമാക്കി. ശമ്പള വര്‍ധനവടക്കമുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ബോണസും പിടിച്ച് വെച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധിക്യതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് വ്യക്തമാക്കി.

സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയ യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങുകയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സില്‍ ഇപ്പോഴുള്ളത് തൊഴില്‍ തര്‍ക്കമല്ല ക്രമസമാധാന പ്രശ്‌നമാണെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. സമരം മുന്നോട്ടു പോയാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്നും നിലവില്‍ 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതിന് ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും എംഡി പറഞ്ഞു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരത്തിന് എതിരെ കുത്തിയിരിപ്പ് പ്രതിഷേധവുമായി ജോര്‍ജ് അലക്‌സാണ്ടര്‍ രംഗത്ത് വന്നിരുന്നു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും സമവായ ചര്‍ച്ച നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം