കേരളം

ജോസഫിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടരും; സമവായ ചര്‍ച്ച നടന്നില്ല; യോഗം നാളെ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്ന യോഗം മാറ്റി വച്ചു. യുഡിഎഫ് ഉപസമിതിയാണ് സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. വിദേശത്തായിരുന്ന ബെന്നി ബെഹനാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാളത്തേക്ക് ചര്‍ച്ച മാറ്റിയന്നൊണ് ഔദ്യോഗിക വിശദീകരണം. യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമെ ചര്‍ച്ച നടത്തു എന്ന് പിജെ ജോസഫ് വിഭാഗം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു.

നാളെ മൂന്ന് മണിക്ക് കോട്ടയം ഡിസിസിയില്‍ യോഗം ചേരാനാണ് തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ജോയ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും. ഇതിന് ശേഷം ജോസ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. 

സമാന്തര പ്രചാരണം ഉണ്ടാകില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരുമിക്കാവുന്ന തരത്തിലുള്ള യോജിപ്പ് ഇത് വരെ ജോസ് കെ മാണി- പിജെ ജോസഫ് പക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇരു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫ് നേതൃത്വത്തിനും പൊതുവെ ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ