കേരളം

ആട്ടവും പാട്ടും നൃത്തവുമായി മേയര്‍ ; ഒപ്പം ചുവടുവെച്ച് കൗണ്‍സിലര്‍മാര്‍ ; വ്യത്യസ്തമായ ഓണാഘോഷം

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ഓണാഘോഷത്തിന് മാറ്റുകൂട്ടി ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും. തൃശൂരിലാണ് വര്‍ണ്ണാഭമായ ഓണാഘോഷം നടന്നത്. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് സംഘാടകരുടെ വേഷം അഴിച്ചുവെച്ച് വേദിയില്‍ ആടിപ്പാടി കാണികളെ രസിപ്പിച്ചത്. 

'തന്നക്കം താരോ, തന്നക്കം താരോ....ചേറ് ഉഴുതുമറിച്ചു ഞങ്ങായി. ചേറുകുഴച്ചു മറിച്ചു ഞങ്ങ. ചേറിലു ഞങ്ങാ ചോര കണ്ടേ...ചേറിലു ഞങ്ങ നേരു കണ്ടേ..'ഒടുവില്‍ ഓണാഘോഷനാളില്‍ കര്‍ഷകര്‍ പാടത്ത് പണിയെടുക്കുമ്പോള്‍ പാടുന്ന പാട്ടുമായി മേയറും സംഘവും ചുവടുവെച്ചപ്പോള്‍ നിറഞ്ഞ കൈയടി. ആദ്യ പാട്ടുകഴിഞ്ഞതോടെ 'കോട്ടയത്തൊരു മൂത്തപ്പിള്ളേച്ചനുമായി...' മേയര്‍ വീണ്ടും സ്‌റ്റേജില്‍. 

പുലിക്കളിയുടെ ചുവടുകളും ഉറപ്പിച്ചായിരുന്നു സംഘത്തിന്റെ ആട്ടക്കലാശം. കൗണ്‍സിലര്‍മാരായ ഷീനാ ചന്ദ്രന്‍, വിന്‍ഷി അരുണ്‍കുമാര്‍, കരോളി ജോഷ്വാ, ഷീബാ പോള്‍സണ്‍, രജനി ബിജു, ജ്യോതി ലക്ഷ്മി, ലളിതാംബിക എന്നിവരെല്ലാം നര്‍ത്തകരായി മാറി. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരുമായ കൗണ്‍സിലര്‍മാരെല്ലാം രാഷ്ട്രീയം മറന്ന് നൃത്തത്തില്‍ പങ്കാളികളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി