കേരളം

കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ പാളത്തില്‍ വിള്ളല്‍ ; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തടുര്‍ന്ന് തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. 

രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ ട്രാക്ക്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ളതും, തിരുവനന്തപുരത്തേക്കുള്ളതുമായ ട്രെയിനുകളെല്ലാം പിടിച്ചിട്ടു. 

ഓണക്കാലമായതിനാല്‍ ട്രെയിനുകളിലെല്ലാം തിരക്ക് കൂടുതലാണ്. ഇതുകൂടി പരിഗണിച്ച് കഴിയുന്നത്ര വേഗം പ്രശ്‌നം പരിഹരിക്കാനാണ് റെയില്‍വേ അധികൃതരുടെ ശ്രമം. എത്രയും വേഗം പാളം ശരിയാക്കി വേഗം കുറച്ച് ട്രെയിന്‍ കടത്തിവിടാനുള്ള ശ്രമമാണ് നടത്തി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു