കേരളം

'കാക്ക കുളിച്ചാല്‍ കൊക്കാകില്ല' ; ആര്‍എസ്എസ് മാതൃകയില്‍ കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തെ പരിഹസിച്ച് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആര്‍എസ്എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അഴിച്ചുപണിയാനുള്ള കോണ്‍ഗ്രസ് നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കാക്ക കുളിച്ചാല്‍ കൊക്കാകില്ല. ജനങ്ങള്‍ നിരാകരിച്ചതുകൊണ്ട് കോണ്‍ഗ്രസ് ഗതികെട്ട് എടുത്ത തീരുമാനമാണത്. തമ്മിലടിച്ച് തകര്‍ന്ന പാര്‍ട്ടിക്ക് എന്ത് ചെയ്താലും രക്ഷപ്പെടാനാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആര്‍എസ്എസ് പ്രചാരകുമാരുടെ മാതൃകയില്‍ പ്രേരക് മാരെ നിയമിക്കാനാണ് കോൺ​ഗ്​രസ് നേതൃത്വത്തിന്റെ തീരുമാനം. അഞ്ചു ജില്ലകള്‍ അടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരകുമാരെയാകും നിയമിക്കുക. തെരഞ്ഞെടുപ്പുകളില്‍ അടിക്കടി പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. 

താഴേത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് പ്രേരകുമാരുടെ ചുമതല. ഈ മാസം അവസാനത്തോടെ പ്രേരകുമാരെ നിയമിക്കണമെന്ന് എഐസിസി സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി സിദ്ധാന്തങ്ങളിലും ആശയങ്ങളിലും മികച്ച ധാരണയുള്ളവരെ മാത്രമാകും പ്രേരകുമാരായി നിയമിക്കുക. 

പ്രേരകുമാര്‍ ഫുള്‍ടൈം വോളന്ററി പ്രവര്‍ത്തകരായിരിക്കും. ഡല്‍ഹിയില്‍ സെപ്തംബര്‍ മൂന്നിന് കോണ്‍ഗ്രസ് സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേകരുമാരെ നിയമിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നുവന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ