കേരളം

തുഷാര്‍ നാളെ നാട്ടിലെത്തും ; രാജകീയ വരവേല്‍പ്പിന് എസ്എന്‍ഡിപി ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടില്‍ തിരിച്ചെത്തും. വൈകീട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്ന തുഷാറിനെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും തുടര്‍ന്ന് ആലുവയിലും എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 

നെടുമ്പാശ്ശേരിയില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തുഷാറിനെ ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്ക് ആനയിക്കും. ഏഴിന് സ്വീകരണ സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അയരക്കണ്ടി സന്തോഷ് അധ്യക്ഷനാകും. 

തന്റെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ച് നന്ദി അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. പരാതിക്കാരനും മലയാളിയുമായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് ചെക്കുകേസില്‍ അജ്മാന്‍ കോടതി തുഷാറിനെ കുറ്റവിമുക്തനാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി