കേരളം

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പിഎസ്‌സി പിരിച്ചുവിടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പിഎസ്‌സി പിരിച്ചുവിടണമെന്ന് ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടേണ്ടതാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അടൂര്‍ പറഞ്ഞു. 

ഒരാള്‍ക്ക് സ്വാഭാവികമായി മനസിലാക്കുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാല്‍ മാത്രമേ മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നതാണ് അരക്ഷിതമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

മലയാളത്തില്‍ പരീക്ഷ പിഎസ്‌സി പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമര പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പിഎസ്‌സി ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും നല്‍കി തുല്യനീതി ഉറപ്പാക്കുക എന്നതാണ് ആവശ്യം. അതേസമയം ഇത്സംബന്ധിച്ച് സെപ്തംബര്‍ 16ന് മുഖ്യമന്ത്രി പിഎസ്‌സിയുമായി ചര്‍ച്ച നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്