കേരളം

കനത്തമഴ: വഴിക്കടവ് നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം, അന്‍പതോളം വീടുകളില്‍ വെളളം കയറി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:നീലഗിരി വനമേഖലയിലെ നാടുകാണി, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വഴിക്കടവിലെ തീരദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. തമിഴ്‌നാട് ദേവാലയിലെ റവന്യു അധികൃതരാണ് നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊലീസും, റവന്യു അധികൃതരും, ട്രോമാകെയര്‍ പ്രവര്‍ത്തകരും വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

മലപ്പുറം വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ തീരദേശങ്ങളില്‍ താമസിക്കുന്ന അന്‍പതോളം വീടുകളില്‍ വെള്ളം കയറി. വെള്ളക്കട്ട, പുന്നക്കല്‍, കാരക്കോട്, പുത്തരിപ്പാടം തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാടുകാണി ചുരം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലാണ് പുഴയുടെ ജലനിരപ്പ് കൂടാന്‍ കാരണമെന്നാണ് നിഗമനം.  

ഇന്നലെ രാത്രി 9 മണിയോടെയാണ് പുഴയിലേക്ക് വെള്ളം ആര്‍ത്തലച്ചെത്തിയത്. വെള്ളക്കട്ട- പുന്നക്കല്‍ റോഡിലും മരുതക്കടവ് -മാമാങ്കര റോഡിലും വെള്ളം കയറി. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലാണ്.  ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരദേശങ്ങളിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പലരും രാത്രി തന്നെ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്