കേരളം

തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; അക്രമിക്ക് കുത്തേറ്റു, നാലുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സദാചാര ഗുണ്ടായിസത്ത തുടര്‍ന്ന നടന്ന സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. അക്രമി സംഘത്തില്‍പ്പെട്ടവര്‍ക്കാണ് പരിക്കേറ്റത്. അക്രമി സംഘത്തിലെ മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റു. പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മൂന്നംഗ അക്രമി സംഘം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുനടന്ന സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത