കേരളം

മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല; എന്‍സിപിയില്‍ നിന്ന് കൂട്ടരാജി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ കൂട്ടരാജി. 42 പേരാണ് രാജിവെച്ചത്.  പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചായിരുന്നു രാജി.

ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പളളിയുടെ നേതൃത്വത്തിലാണ് രാജി.  മുന്‍ എന്‍സിപി പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളാണ് രാജിവച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എന്‍സിപിയിലെ കൂട്ടരാജി പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതാക്കള്‍.

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23നാണ്. 27നാണ് വോട്ടെണ്ണല്‍.

പാലായില്‍ വീണ്ടും മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നത് മാണി സി കാപ്പന് അനുകൂല ഘടകമാകുകയായിരുന്നു. കഴിഞ്ഞ തവണ നാലായിരം ആയിരുന്നു കെ എം മാണിയുടെ ഭൂരിപക്ഷം. തുടര്‍ന്ന് എന്‍സിപിക്കായി മാറ്റിവെച്ച സീറ്റില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുകൊണ്ടുളള എന്‍സിപി നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ