കേരളം

ജലനിരപ്പ് ഉയര്‍ന്നു, ഷോളയാര്‍ ഡാം തുറക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി; ചാലക്കുടിപ്പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാം തുറക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ അനുമതി. ചാലക്കുടിപ്പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

 കനത്തമഴയില്‍ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍ ഡാമുകള്‍ ഒരേ സമയം നിറഞ്ഞിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാം തുറന്നുവിടുന്നതോടെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും ചാലക്കുടിപ്പുഴയിലേക്കും കൂടുതല്‍ വെളളമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിന്റെ അധീനതയിലുളള ലോവര്‍ ഷോളയാറില്‍ രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു.2,663 അടിയാണ് ലോവര്‍ ഷോളയാര്‍ ഡാമിന്റെ പൂര്‍ണ സംഭരണശേഷി. ശനിയാഴ്ചയോടെ തന്നെ ജലനിരപ്പ് 2,660.02 അടിയായി ഉയര്‍ന്നിരുന്നു.ഇപ്പോഴത്തെ ജലനിരപ്പ് സംബന്ധിച്ച കണക്ക് പുറത്തുവന്നിട്ടില്ല. ജലനിരപ്പ് 2,658 അടിയിലെത്തിയപ്പോള്‍ നീല അലര്‍ട്ട് അഥവാ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ