കേരളം

പിഎസ് സിയുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും; ചോദ്യങ്ങള്‍ മലയാളത്തിലാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ ഐക്യമലയാള പ്രസ്ഥാനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യം ശക്തമായതോടെ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ് സി ചെയര്‍മാനെ കാണും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ തീരുമാനം. സാഹിത്യകാരന്മാര്‍ ഉള്‍പ്പടെ നിരവധി പേരാണ് പരീക്ഷ മലയാളത്തിലാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. അതിനാല്‍ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങള്‍ മലയാളത്തില്‍
ആക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്. 

ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം 29ന് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് സാംസ്‌ക്കാരിക നായകര്‍ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്