കേരളം

ഇതു പഞ്ചവടിപ്പാലം പോലെയായല്ലോ? സിനിമാക്കഥ യാഥാര്‍ഥ്യമാവുകയാണോ?; പാലാരിവട്ടം പാലം അഴിമതിയില്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്നും സിനിമാക്കഥ യാഥാര്‍ഥ്യമാവുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

പാലാരിവട്ടം പാലം അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലം നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കായിരുന്നുവെന്ന് കോടതി ആരാഞ്ഞു. ഓരോരുത്തര്‍ക്കും ഇതിലുള്ള പങ്കെന്ത്, ആര്‍ക്കെല്ലാമാണ് വീഴ്ച വന്നത് എന്നീ കാര്യങ്ങള്‍ വിശദമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

അന്വേഷണം തുടരുകയാണെന്നും കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. കൂടുതല്‍ അറസ്റ്റുണ്ടാവുമോയെന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി.

താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് കോടതിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍