കേരളം

നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന  ; ഡല്‍ഹിയില്‍ പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഗതാഗത നിയമലംഘനങ്ങളിന്മേലുള്ള നടപടികള്‍ ശക്തമാക്കും. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഗതാഗത ചട്ട ലംഘനങ്ങളില്‍ പുതുക്കിയ നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കില്ല. പകരം ഗതാഗത ലംഘനങ്ങളില്‍ കേസ് കോടതിക്ക് കൈമാറാനാണ് തീരുമാനം. 

അതിനിടെ മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയിന്മേല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം ചേരുക. ഗതാഗത ലംഘനത്തിന് ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ്, പിഴത്തുക കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍്ക്കാര്‍ ആലോചിക്കുന്നത്. ഉയര്‍ന്ന നിരക്കിലുള്ള പിഴക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. 

അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന ഐക്യവേദിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പുതുക്കിയ നിയമപ്രകാരം ഡല്‍ഹിയില്‍ ഗതാഗത ലംഘനത്തിന് കടുത്ത പിഴയാണ് ചുമത്തിക്കൊണ്ടിരിക്കുന്നത്. ഗതഗതലംഘനം ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് രണ്ടുലക്ഷം രൂപ പിഴയിട്ടത് വന്‍ വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു