കേരളം

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മറ്റന്നാള്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. പള്ളിക്കലില്‍ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍  കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരുമണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു. ഡോക്ടര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ കൂട്ട അവധിയെടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ തീരുമാനിച്ചത്. അന്നേ ദിവസം ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ ഡോക്ടര്‍ക്ക് അനുകൂലമായാണ് പൊലീസ് ഇടപെടുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ചികിത്സ നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രോഗിയുടെ ബന്ധുക്കളും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍