കേരളം

ആന്ധ്രാ തീരത്തിനടുത്ത് ന്യൂനമര്‍ദം, സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും, യെല്ലോ അലേര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യത. ഇവിടെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്ത് രൂപം കൊണ്ട് ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാവാന്‍ കാരണം. 

ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം കേരളത്തിലും മഴ തരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം
 ഹിക ചുഴലിക്കാറ്റായി മാറി പടിഞ്ഞാറുദിശയില്‍ നീങ്ങിക്കുടങ്ങി. നാളെയോടെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി ഒമാന്‍ തീരത്തെത്തും. 

ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് കാറ്റ് ശക്തമായി വീശുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ മധ്യകിഴക്ക്, അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍