കേരളം

വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുന്നു; പരാതിയുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നെന്ന പരാതിയുമായി ബിജെപി. ഒരു ബൂത്തില്‍ 25 മുതല്‍ 40 വരെ വോട്ടര്‍മാര്‍ക്ക് ഒഴിവാക്കല്‍ നോട്ടിസ് കിട്ടിയിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തെക്കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കി.

20ാം തിയതിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ബിഎല്‍ഒമാരുടെ നടപടിയെന്നും ബിജെപി ആരോപിച്ചു.  പരാതി ഗൗരവമുള്ളതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിജെപി വട്ടിയൂര്‍കാവ് നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജയചന്ദ്രന്‍, സംസ്ഥാന സമിതി അംഗം ആര്‍ സന്ദീപ് എന്നിവരാണ് പരാതി നല്‍കിയത്. സിപിഎം അനുഭാവികളായ ബിഎല്‍ഒമാരാണ് ഇതിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം