കേരളം

വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ വിളക്ക് കത്തിച്ച് താമസം തുടരും, ഒഴിയില്ലെന്ന് ഉറപ്പിച്ച്‌ ഫ്‌ലാറ്റ് ഉടമകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുടിവെള്ള, വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമ്പോള്‍ റാന്തല്‍ വിളക്ക് കത്തിച്ച് താമസം തുടരുമെന്ന് മരടിലെ ഫ്‌ലാറ്റുടമകള്‍. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലും ഒഴിഞ്ഞു പോവില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

ഫ്‌ലാറ്റ് നിര്‍മാതാക്കളും സര്‍ക്കാരും ചേര്‍ന്ന് തങ്ങളെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു. വിദേശത്തുള്ള ഫ്‌ലാറ്റ് ഉടമകളും വ്യാഴാഴ്ച മരടിലെത്തുമെന്നാണ് സൂചന. മരടിലെ നാല് ഫ്‌ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് സര്‍ക്കാര്‍ നീക്കം. 

വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇവിടെ നോട്ടീസ് പതിച്ചു. ഫ്‌ലാറ്റിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷനാണ് വിച്ഛേദിക്കുക.ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. 

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാരിന് പൂര്‍ണ താത്പര്യമില്ല എന്ന നിലയിലും വിലയിരുത്തല്‍ ഉയര്‍ന്നിരുന്നു. കോടതി കേസ് വീണ്ടും പരിഗണിക്കുന്ന ഘട്ടത്തില്‍ വീണ്ടും കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉണ്ടാവാതിരിക്കുക മുന്‍പില്‍ കണ്ടാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍