കേരളം

'ഹിക്ക ചുഴലിക്കാറ്റ്' : ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത ; മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അറബിക്കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേഖലയില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

അറബിക്കടലിന്റെ വടക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ ആ മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഹിക്ക ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 'ശര്‍ഖിയ ' 'അല്‍ വുസ്ത' എന്നീ തീര പ്രദേശങ്ങളില്‍ കനത്ത മഴയോട് കൂടി 'ഹിക്ക ' ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്റെ മുന്നറിയിപ്പ്. 

ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ , ബൂ അലി എന്നി പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ മഴ പെയ്യുന്നുണ്ട്. സുരക്ഷ കണക്കിലെടുത്തു അല്‍ വുസ്ത , ശര്‍ഖിയ എന്നി ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അടുത്ത മൂന്നു ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ