കേരളം

'ഇനി നട തുറക്കുമ്പോള്‍ വിളിക്കണേ...' ; അയ്യപ്പനെ കാണാന്‍ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും പമ്പയില്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല നട ചവിട്ടാന്‍ രണ്ടു തവണ എത്തിയ കഴക്കൂട്ടം സ്വദേശിനിയായ യുവതി മേരി സ്വീറ്റി ശബരിമല അയ്യപ്പനെ കാണണമെന്ന് ആവശ്യവുമായി വീണ്ടുമെത്തി. ബുധനാഴ്ച വൈകീട്ട് ആറരയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് ഇവരുണ്ടായിരുന്നത്. പമ്പയിലേക്ക് ടിക്കറ്റുമെടുത്തിരുന്നു. കാഷായ വസ്ത്രം ധരിച്ചാണ് മേരി എത്തിയത്. 

പമ്പയിലേക്ക് പോയാലുള്ള അപകടത്തെക്കുറിച്ചും സൗകര്യം ഇല്ലായ്മയെക്കുറിച്ചും ബസ്സിലുണ്ടായിരുന്നവര്‍ മേരിയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ മാങ്ങാമൂഴിയില്‍ ഇറങ്ങി പത്തനംതിട്ട റോഡിലൂടെ നടന്നു. ചുറ്റിത്തിരിഞ്ഞ് നടന്ന മേരിയെ പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയും പെരിനാട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പെരുനാട് സ്‌റ്റേഷനില്‍ എത്തിച്ച നേരി സ്വീറ്റിയെ രാത്രി തന്നെ അവിടെ നിന്ന് പത്തനംതിട്ട വനിതാ സെല്ലിലേക്ക് കൈമാറി. ഇപ്പോള്‍ ശബരിമല നട തുറന്നിരിക്കുകയല്ല എന്ന വിവരം അറിയിച്ചപ്പോള്‍ തനിക്ക് കലിയുഗവരദനെ ഒന്നു കണ്ടാല്‍ മതിയെന്നായി മേരി സ്വീറ്റി. പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ ആശ്വസിപ്പിച്ച് പൊലീസ് രാവിലെ  തിരുവനന്തപുരത്തേക്ക് മടക്കി അയച്ചു. അടൂര്‍ വരെ വനിതാ പൊലീസ് അകമ്പടിയും സേവിച്ചു. ഇനി നട തുറക്കുമ്പോള്‍ വിളിക്കണേ എന്നു പറഞ്ഞാണ് മേരി സ്വീറ്റി മടങ്ങിയത്. 

കന്നിമാസ പൂജയ്ക്കു അഞ്ചു ദിവസം നട തുറന്ന ശേഷം ദിവസങ്ങള്‍ക്കു മുന്‍പാണ് നട അടച്ചത്. ഇതൊന്നും അറിയാതെയാണു മേരി സ്വീറ്റി അയ്യപ്പനെ കാണണമെന്ന് ആവശ്യവുമായി എത്തിയത്. നേരത്തെ ശബരിമല യുവതീ പ്രവേശന പ്രക്ഷോഭ സമയത്ത്, അയ്യപ്പനെ കാണാന്‍ മേരി എത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് മേരിയെ മടക്കി അയക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം