കേരളം

ചതിച്ചാശാനെ, പാലായില്‍ തോറ്റു; യുഡിഎഫുകാരന്റെ തല മൊട്ടയായി; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


പാലാ: എല്ലാ കാലത്തും പാലാ മണ്ഡലം യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് പാലാക്കാര്‍ വിശ്വസിച്ചിരുന്നില്ല. തോറ്റത് ദൈവനിശ്ചയം കൊണ്ടാണെന്ന് സ്ഥാനാര്‍ഥി ജോസ് ടോമും പറയുന്നു. എന്നാല്‍ തെരഞ്ഞടുപ്പിലെ അപ്രതീക്ഷിത തോല്‍വി യുഡിഎഫുകാരനെ മൊട്ടയാക്കി. തെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തോല്‍ക്കുമെന്നായിരുന്നു യുഡിഎഫുകാരന്റെ ബെറ്റ്. 

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റാല്‍ കവലയില്‍ വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു യുഡിഎഫ് പ്രവര്‍ത്തകന്റെ ബെറ്റ്. മാണി സി കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയ് പറഞ്ഞു. സാക്ഷികളെ നിര്‍ത്തിയായിരുന്നു ഇരുവിഭാഗത്തിന്റെയും വെല്ലുവിളി. എന്നാല്‍ റിസല്‍റ്റ് വന്നതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകന്‍ പരസ്യമായി മൊട്ടയടിക്കുന്നതിന് പകരം ബാര്‍ബര്‍ ഷാപ്പിലെത്തി മൊട്ടയടിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.


2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്.54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ 2016ല്‍ 24821 വോട്ടുകളും ലോക്‌സഭയില്‍ 26533 വോട്ടുകളും ലഭിച്ചിരുന്നു.

<

p> 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍