കേരളം

മാണിയ്ക്ക് ശേഷം ആര്? പാലാ ഫലം ഇന്ന്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

സമകാലിക മലയാളം ഡെസ്ക്

പാല; കെ.എം മാണിയുടെ പിന്‍ഗാമിയായി പാല നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തുന്നത് ആരെന്ന് ഇന്ന് ആറിയാം. 54 വര്‍ഷമായി കെ.എം മാണിയുടെ മണ്ഡലമാണിത്. മാണിസാറിന്റെ വിയോഗത്തിന് ശേഷവും മണ്ഡലം കേരള കോണ്‍ഗ്രസിനെ തന്നെ തുണക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ ഫലം അറിയാനാവുമെന്നാണ് പ്രതീക്ഷ. 

കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായില്‍ യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളില്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഫും ബിജെപിയും വിജയപ്രതീക്ഷയിലാണ്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് മറിച്ചു കൊടുത്തിട്ടില്ലെങ്കില്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ വിജയിക്കുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. എന്‍. ഹരിയിലൂടെ ബിജെപിക്ക്  അഭിമാനകരമായ വിജയമുണ്ടാകുമെന്നും  വോട്ട് ശതമാനം വര്‍ദ്ധിക്കുമെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യന്‍ പറഞ്ഞു.

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു