കേരളം

വോട്ടര്‍മാരെ പരിഹസിക്കരുത്; പാലായിലേത് കേരള കോണ്‍ഗ്രസിന് എതിരായ ജനവിധിയെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി  പരസ്പരം ചേരിതിരിഞ്ഞു പോരടിച്ച കേരള കോണ്‍ഗ്രസിന് എതിരെയുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തങ്ങളെ പരിഹസിക്കും വിധമാണ് ചേരിപ്പോരെന്നു ജനങ്ങള്‍ വിലയിരുത്തിയെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കേരള കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ വോട്ടര്‍മാര്‍ കോപാകുലരാണ്. ജനങ്ങളെ പരിഹസിക്കുന്ന നിലപാടിന് എതിരായ ജനവിധിയാണ് പാലായിലുണ്ടായത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആവും വിധം ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രത്യേക താത്പര്യമെടുത്തു തന്നെ പരിഹാരത്തിനു ശ്രമിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ മറ്റു പാര്‍ട്ടികള്‍ക്കു പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

പാലായില്‍ ബിജെപി വോട്ടുകള്‍ ഗാണ്യമായി കുറഞ്ഞിട്ടുണ്ട്. വോട്ടു കച്ചവടം നടന്നുവെന്ന് അവരുടെ നേതാവു തന്നെ പരസ്യമായി സമ്മതിച്ചതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും അതു സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം അഭിപ്രായം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ബിജെപി വോട്ടു കിട്ടിയിട്ടും എല്‍ഡിഎഫിന് 44 വോട്ടു കുറയുകയാണ് ചെയ്തത്. പാലായിലെ യുഡിഎഫ് പരാജയം സാങ്കേതികം മാത്രമാണ്. അതിനെ ഒരു കൈത്തെറ്റു മാത്രമായേ കാണുന്നുള്ളൂ. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന ഏവര്‍ക്കും നന്ദി അറിയിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞു. 

യഥാര്‍ഥ ജനവിധി ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലാണ് വ്യക്തമാവുക. സര്‍ക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്