കേരളം

അമ്മയ്‌ക്കൊപ്പമെന്ന് കരുതി ബസില്‍ കയറി; പൊലീസിനെയും വീട്ടുകാരെയും നട്ടംകറക്കി ഏഴുവയസുകാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അമ്മയ്ക്കും അനുജനുമൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ഏഴുവയസുകാരന്‍ അബദ്ധത്തില്‍ ബസ് മാറിക്കയറി വീട്ടുകാരെയും നാട്ടുകാരെയും കുഴക്കി. കൊല്ലത്ത് പത്തനാപുരത്താണ് സംഭവം. കാണാതായതിന് ഒരു മണിക്കൂര്‍ ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം കോന്നിയില്‍ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

പത്തനാപുരം പട്ടണത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ തന്റെ രണ്ട് കുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ സ്റ്റോപ്പില്‍ വന്ന് നിന്ന ബസില്‍ ഏഴുവയസുകാരന്‍ കയറി. വീട്ടമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കുന്നതിനിടെ മൂത്തകുട്ടി ബസില്‍ കയറിയത് അറിഞ്ഞില്ല.

പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ ബസ് പുറപ്പെട്ടശേഷമാണ് കുട്ടി കൂടെ ഇല്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളിയോടെ തിരക്കില്‍ കുട്ടിയെ തിരയുന്നത് കണ്ടപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ഉയര്‍ന്നതോടെ തടിച്ചുകൂടിയവര്‍ കുട്ടിയുടെ ചിത്രം സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പത്തനാപുരം പൊലീസിലും അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മറ്റു സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതുവഴി കടന്നുപോയ ബസുകളില്‍ തിരച്ചില്‍ തുടങ്ങി. 

തുടര്‍ന്ന് കോന്നിയില്‍ വെച്ച് പൊലീസ് പരിഭ്രാന്തനായ കുട്ടിയെ കണ്ടെത്തി പത്തനാപുരം പൊലീസിനെ അറിയിച്ചു. സിഐയും പൊലീസുകാരും അമ്മയെയും കൂട്ടി കോന്നിയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു. അമ്മ ഒപ്പമുണ്ടെന്ന ധാരണയില്‍ കുട്ടി ബസില്‍ കയറിയതായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു