കേരളം

പാലായിലെ തോല്‍വി ഷോക് ട്രീറ്റ്‌മെന്റ്; ഉത്തരവാദി ജോസ് കെ മാണിക്കെന്ന് കോണ്‍ഗ്രസ് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വി ജോസ് കെ മാണിക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രന്‍. പരാജയത്തിന് ഉത്തരവാദി ജോസ് കെ മാണി മാത്രമാണെന്നും ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം തുറന്നടിച്ചു. 

നേരത്തെ, പാലായിലെ തോല്‍വിക്ക് കാരണം പിജെ ജോസഫ് ആണെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോം പുലികുന്നേല്‍ പത്രസമ്മേളനം നടത്തിയിരുന്നു. രൂക്ഷഭാഷയിലാണ് ജോസ് ടോം, പിജെ ജോസഫിനെ വിമര്‍ശിച്ചത്. യഥാര്‍ത്ഥ വില്ലന്‍ ജോസഫാണെന്ന് അദ്ദേഹം തുറന്നടിച്ചു. യുഡിഎഫിന്റെ പരാജയം പിജെ ജോസഫിന്റെ അജണ്ടയായിരുന്നു. തോല്‍വിക്ക് കാരണമായ ജോസഫിന്റെ നീക്കങ്ങള്‍ യുഡിഎഫ് അന്വേഷിക്കണമെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

ഒരു എംഎല്‍എ കൂടി ആയാല്‍ ജോസ് വിഭാഗത്തിന് മേല്‍ക്കൈ കിട്ടുമെന്ന് കരുതിയാണ് എതിരായി പ്രവര്‍ത്തിച്ചതെന്നും ജോസ് ടോം പറഞ്ഞു.
വിവാദ പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിനെ ജോസഫ് നിയന്ത്രിച്ചില്ല. 2943 വോട്ട് മറിക്കാന്‍ വേണ്ടി പിജെ ജോസഫിന് പാലായില്‍ വോട്ടില്ല. എന്നാല്‍ വോട്ടര്‍മാരെ അങ്കലാപ്പിലാക്കിയ പ്രസ്താവനകള്‍ നടത്തി. ഇത് ഒരു പ്രധാന കാരണമായി. എങ്ങാനും ജോസ് ടോം ജയിക്കുമോ എന്ന അങ്കലാപ്പിലാണ് ജോയ് എബ്രഹാം അവസാനം കൊണ്ട് ഒരു പടക്കം കൂടി പൊട്ടിച്ചത്. ജോസ് ടോം പറഞ്ഞു.

സജി മഞ്ഞക്കടമ്പന്‍ രണ്ടില ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ട് കിട്ടിയേനെ എന്ന് പറഞ്ഞു. ജോയ് എബ്രഹാം പറഞ്ഞതിനെ മോന്‍സ് ജോസഫ് വെള്ളപൂശി. ജോസ് ടോം സഭാവിശ്വാസിയല്ലെന്ന് പറഞ്ഞു പരത്തിയതും പോസ്റ്റര്‍ ഒട്ടിച്ചതും എല്ലാം വേറെയാരുമല്ല. തോല്‍ക്കാനുള്ള എല്ലാ പിന്നണി പ്രവര്‍ത്തികളും ചെയ്തു. എതിര്‍ക്കണമെങ്കില്‍ നേരിട്ടിറങ്ങണം. അതാണ് ആര്‍ജവം. തോല്‍വിക്ക് പിന്നിലെ മുഴുവന്‍ ശക്തിയും തന്റേതാണെന്ന് പിജെ ജോസഫ് കരുതേണ്ട. കുഴപ്പിച്ചതില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പങ്ക്. ബിഡിജെഎസിന്റെ വോട്ട് എല്‍ഡിഎഫിന് കിട്ടിയതാണ് പ്രധാന ഘടകമെന്നും ജോസ് ടോം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍