കേരളം

കുമ്മനത്തെ ഒഴിവാക്കിയതല്ല; യുവാക്കള്‍ക്കായി പിന്‍മാറിയതാണെന്ന് എംടി രമേശ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദഹം സ്വയം പിന്‍മാറുകയായിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് കുമ്മനം രാജശേഖരന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്റെ അടിസ്ഥാത്തിലാണ് യുവാക്കള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചതെന്നും രമേശ് പറഞ്ഞു. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ ഒന്നാമത് കുമ്മനവും രണ്ടാമത് സുരേഷുമായിരുന്നു. കുമ്മനം പിന്‍മാറിയ സാഹചര്യത്തിലാണ് സുരേഷ് സ്ഥാനാര്‍ഥിയായതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. 

കോന്നിയില്‍ കെ.സുരേന്ദ്രന്‍ മല്‍സരിക്കും. മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാര്‍ സ്ഥാനാര്‍ഥി. അരൂരില്‍ കെ.പി.പ്രകാശ് ബാബു. എറണാകുളത്ത് സി.ജി.രാജഗോപാലും മല്‍സരിക്കും. 

ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കേണ്ടതില്ലെന്ന് ആര്‍എസ്എസിലെ ഒരു പക്ഷം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് അംഗീകാരം കിട്ടിയ പട്ടികയാണ് പുറത്തിറങ്ങിയിരിക്കുന്നത്. കെ.സുരേന്ദ്രന്റെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസം. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കാന്‍ തയാറാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലാണ് കുമ്മനത്തിന്റെ പേര് പ്രഖ്യാപിച്ചത്. 

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നു കുമ്മനം രാജശേഖരന്‍ രാവിലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരാള്‍ തന്നെ നിരന്തരം സ്ഥാനാര്‍ഥിയാകുന്നത് ദോഷമാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി