കേരളം

നവജാത ശിശുവിനെ അമ്മ വഴിയരികില്‍ ഉപേക്ഷിച്ചു, നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരഞ്ഞ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഇരവിപുരം: നവജാതശിശുവിനെ അമ്മ വഴിയരികില്‍ ഉപേക്ഷിച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന മാതാവിനെ മണിക്കൂറുകള്‍ക്കകം പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ശനിയാഴ്ച വൈകീട്ട് ആറരയോടെ മേവറം-അയത്തില്‍ ബൈപ്പാസ് റോഡിലാണ് സംഭവം. ജനിച്ച് നാല് ദിവസം മാത്രം പിന്നിട്ട കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.

അഞ്ചല്‍ വയലാ സ്വദേശിയായ യുവതിയാണ് പിടിയിലായത്. ആക്രിക്കടയ്ക്ക് സമീപം കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വഴിയാത്രക്കാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഹൈവേ പൊലീസും, പിങ്ക് പൊലീസും ചേര്‍ന്ന് കുഞ്ഞിനെ പാലത്തറ എന്‍എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. 

സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് മാതാവിനെ കണ്ടെത്തിയത്. സംഭവം നടന്ന് സമയത്തിനോട് ചേര്‍ന്ന് ഇവിടെയുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഒരു യുവതി ഓട്ടോയില്‍ കയറി പോയതായി വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവറും നാട്ടുകാരും, പൊലീസും ചേര്‍ന്ന് യുവതിയെ തിരഞ്ഞിറങ്ങുകയായിരുന്നു. 

ഒടുവില്‍ അയത്തില്‍ ബൈപ്പാസ് ജങ്ഷനില്‍ നിന്ന് യുവതിയെ പിടികൂടി. പൊലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്ത് കുഞ്ഞിനേയും യുവതിയേയും പരിശോധനകള്‍ക്കായി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി