കേരളം

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിലായി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച വിഷയത്തിൽ വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ. വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. 

കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് ഇയാൾ തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഐപിസി 153, 188, 269, 118ഇ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ട് വകുപ്പും നാസറിനെതിരെ ചുമത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ചയാളാണ് നാസർ. 

(ഈ വാർത്തയിൽ വെൽഫെയർ പാർട്ടി എന്നതിന് പകരം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അറസ്റ്റിലായി എന്നാണ് നേരത്തെ നൽകിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ തെറ്റാണെന്ന് ബോധ്യപ്പെട്ടു. തെറ്റുപറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ