കേരളം

'കേരളത്തിൽ ജീവിക്കാൻ 30,000 രൂപ തന്നെ ധാരാളം; എനിക്ക് ഇതുമതി'- പിസി ജോർജിന്റെ സാലറി ചലഞ്ച് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതിയെന്ന് പിസി ജോർജ് എംഎൽഎ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പുതിയ ചലഞ്ച് മുന്നോട്ടുവച്ചത്.

ഈ മാസത്തെ ശമ്പളം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജീവിക്കാൻ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണ്. സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോർജ് പറയുന്നു.

ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ്, വനം വകുപ്പ് എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. മറ്റുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കണം. 30,000 രൂപയിൽ കൂടുതൽ ഒരാൾക്കും കൊടുക്കരുത്. പെൻഷനും 25,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോർജ് വീഡിയോയിൽ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത