കേരളം

ജയരാജന്റെത് അനാവശ്യമായ ഇടപെടല്‍; അത്തരം ആശംസഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്ക് ആശംസ അയച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്റെത് അനാവശ്യമായ ഇടപെടലാണ്. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ മനസിലാക്കിയാല്‍ അത്തരം ഒരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ല. പെതുവില്‍ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത് തുടര്‍ന്നാല്‍ മതിയെന്നും പിണറായി പറഞ്ഞു. 

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്കായിരുന്നു എംവി ജയരാജന്റെ സന്ദേശമെത്തിയത്. സമൂഹത്തിനായി ഒറ്റപ്പെട്ട് കഴിയുന്ന താങ്കളിലെ നന്മയെ തിരിച്ചറിയുന്നു. ഒപ്പമുണ്ട് ഞങ്ങള്‍ എന്നായിരുന്നു ജയരാജന്റെ സന്ദേശം. ഇതേതുടര്‍ന്ന് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 

വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണ്‍ നമ്പര്‍ ജയരാജന് കിട്ടിയതെങ്ങനെയാണെന്നാണ് ചിലര്‍ ചോദിക്കുന്നു. എയര്‍പോര്‍ട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നല്‍കിയ തങ്ങളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നാണ് വിദേശത്തു നിന്നും വന്നവരുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു