കേരളം

നിസ്സാര കാരണം പറഞ്ഞ് റോഡിലേക്കിറങ്ങേണ്ട ; പരിശോധന കര്‍ശനമാക്കി പൊലീസ്; കേസെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനം. ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ, റോഡില്‍ ആളുകള്‍ കൂടുന്ന സാഹചര്യം പരിഗണിച്ച് പരിശോധനയും നടപടിയും കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ നിരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കി. 

നിസാരകാര്യങ്ങള്‍ക്ക്  സത്യവാങ്മൂലം തയാറാക്കി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. അനാവാശ്യമായി റോഡിലിറങ്ങുന്നവരുടെയും നിസാരകാര്യത്തിനും റോഡില്‍ ഇറങ്ങിയവരുടെയും  എണ്ണം  കൂടിയതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. നിസാരകാര്യത്തിന് സത്യവാങ്മൂലമായി നിരത്തിലിറങ്ങിയാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍  ഡിജിപി നിര്‍ദേശിച്ചു.

റോഡില്‍ ഇറങ്ങുന്ന യാത്രക്കാരുടെ സത്യവാങ്മൂലത്തിലെ ആവശ്യം ന്യായമാണെങ്കില്‍ മാത്രം കടത്തിവിട്ടാല്‍ മതിയെന്നും പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡുമായോ ലോക ഡൗണുമായോ  ബന്ധപ്പെട്ട് എപ്രില്‍ ഫൂള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റു ചെയ്യാനും ഡിജിപി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍