കേരളം

സര്‍ക്കാരിന് തിരിച്ചടി ; ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി എന്‍ പ്രതാപന്‍, കെജിഎംഒഎ, ഐഎംഎയിലെ ഒരു വിഭാഗം എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സ്‌റ്റേ ചെയ്തത്. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 

മദ്യാസക്തിയുള്ള ആളുകള്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍ എക്‌സൈസ് പാസ്സിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോ മദ്യം വീട്ടിലെത്തിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിനുള്ള നടപടിയുടെ ഉത്തരവ് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ബെവ്‌കോയുടേയും സര്‍ക്കാരിന്റേയും ഉത്തരവ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെയുള്ള ആത്മഹത്യ വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. 

മദ്യാസക്തിയുള്ളവര്‍ക്ക് മരുന്ന് എന്ന നിലയിലാണ് ചെറിയ അളവില്‍ മദ്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലും ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. മദ്യം മരുന്നല്ലെന്ന് കെജിഎംഒഎ ഡോക്ടര്‍മാര്‍ പറയുന്നുണ്ടല്ലോ. പിന്നെ എങ്ങനെ സര്‍ക്കാരിന് ഇത്തരത്തിലൊരു നിര്‍ദേശം ലഭിച്ചതെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാര്‍ മദ്യം കുറിക്കുന്നില്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി