കേരളം

ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ; സര്‍ക്കാര്‍ ശ്രമിച്ചത് സാമൂഹ്യപ്രശ്‌നം നേരിടാന്‍  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മദ്യ വിതരണ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്‌നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി അംഗീകരിക്കുന്നു. ഇനി എന്തു നടപടി വേണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി എന്‍ പ്രതാപന്‍, കെജിഎംഒഎ, ഐഎംഎയിലെ ഒരു വിഭാഗം എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സ്‌റ്റേ ചെയ്തത്. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു