കേരളം

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രോത്സവം; ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയിലെ മൂന്ന് വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിര്‍ത്തി ഗ്രാമങ്ങളായ വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കൊട്ടക്കമ്പൂരിലെ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറ് കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മൂന്നാറില്‍ നിലവിലുള്ള നിരോധനാജ്ഞ ഏപ്രില്‍ പതിനാല് വരെ നീട്ടി. നേരത്തെ കോട്ടയത്ത് ഈരാറ്റുപേട്ടയിലും ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ കൂട്ടമായി ജുമ നമസ്‌കാരം സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധാനലയങ്ങള്‍ അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്