കേരളം

നാട്ടുകാരുടെ 'വെറും ഉത്കണ്ഠ', പരിശോധനയില്‍ പോസിറ്റീവ് ; കോവിഡിന്റെ 'സ്വഭാവമാറ്റ'ത്തില്‍ ആശങ്കയോടെ ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യാതൊരു രോഗലക്ഷണവും കാണിക്കാത്ത രണ്ടുപേരിലും കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. ഒരു ഇറ്റലിക്കാരനും വിദേശത്തുനിന്നു വന്ന ഒരു മലയാളിക്കുമാണ് സംസ്ഥാനത്ത് രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ചത്. 

ലക്ഷണങ്ങളില്ലാത്ത കൂടുതല്‍ രോഗികളുണ്ടെങ്കില്‍ കോവിഡ് പടരാനുള്ള സാധ്യത കൂടുമെന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തുന്നത്. വിദേശികള്‍ ആണെങ്കിലും വിദേശത്തു നിന്നു മടങ്ങിയെത്തിയവര്‍ ആണെങ്കിലും പനി, ചുമ, തൊണ്ടവേദന ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പൊതുവെ പരിശോധിക്കുന്നില്ല.

എന്നാല്‍, നാട്ടുകാരുടെ ആശങ്കയെത്തുടര്‍ന്ന് ഇരുവരുടെയും പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷണങ്ങളില്ലാത്തവരും രോഗവാഹകരാകാനുള്ള സാധ്യത തെളിയിക്കപ്പെട്ടതോടെ ചികിത്സയ്ക്കും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വ്യാപകമായി രോഗപരിശോധന നടത്തിയ ഐസ്‌ലന്‍ഡിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ പേരെ കണ്ടത്. ആകെ രോഗികളില്‍ 20% പേരില്‍ വരെ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാമെന്നും 30% പേരില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണൂ എന്നും വിലയിരുത്തലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!