കേരളം

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ച മുതല്‍ ; ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സപ്ലൈകോ അറിയിച്ചു. സപ്ലൈകോയുടെ 56 ഡിപ്പോകളില്‍ ഭക്ഷ്യധാന്യ പായ്ക്കിങ് നടക്കുകയാണ്. കിറ്റുകളുടെ വിതരണം ഈ ആഴ്ച മുതല്‍ തുടങ്ങും.

ആദ്യം എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള സൗകര്യം സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് വിതരണം തുടങ്ങി അഞ്ചുദിവസത്തിനകം 75 ശഥമാനം കാര്‍ഡുടമകള്‍ സൗജന്യ റേഷന്‍ വാങ്ങി. അവധി ദിനമായ ഞായറാഴ്ച 10,06,659 കാര്‍ഡുകാര്‍ റേഷന്‍ വാങ്ങി. 20 വരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അരി വിതരണം ചെയ്യുക. 

20 ന് ശേഷം മുന്‍ഗണനാവിഭാഗങ്ങള്‍ക്കുള്ള സൗജന്യ അരി വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് അധികം ലഭിക്കുന്ന അരിയാണ് വിതരണം ചെയ്യുക. ഈ വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിേഷധം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍