കേരളം

ലോക്ക്ഡൗണ്‍ ലംഘിച്ചു, പൊലിസിനെ കയ്യേറ്റം ചെയ്തു; യുവാവ്‌ 21 ദിവസം വീട്ടുതടങ്കലില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ചു വാഹനം ഓടിച്ചതു തടഞ്ഞ പൊലീസിനെ ആക്രമിച്ച യുവാവിനു 21 ദിവസത്തെ വീട്ടുതടങ്കല്‍ വ്യവസ്ഥയില്‍ ജാമ്യം. പുതിയങ്ങാടി പള്ളിക്കണ്ടി ക്രോസ് റോഡ് സ്വദേശി സഞ്ജു റഷീദിനാണു കോടതി 21 ദിവസത്തെ വീട്ടുതടങ്കല്‍ ജാമ്യ വ്യവസ്ഥ വച്ചത്.

പുതിയങ്ങാടി പള്ളിക്കണ്ടി ക്രോസ് റോഡില്‍ വച്ചാണു സഞ്ജു റഷീദ് പൊലീസിനെ ആക്രമിച്ചത്. സ്‌കൂട്ടറില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പല തവണ പള്ളിക്കണ്ടി ക്രോസ് റോഡ് വഴി ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. പലപ്പോഴും പൊലീസ് കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകും. പൊലീസ് വാഹനനമ്പര്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ സഞ്ജു റഷീദ് അതേ സ്‌കൂട്ടറില്‍ എത്തി. പൊലീസ് തടഞ്ഞു കോവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ചു പറഞ്ഞു കൊടുത്തു. യുവാവ് അതൊന്നും ശ്രദ്ധിക്കാതെ നിന്നു.

എന്തിനാണു ഒരു ദിവസം പല തവണ സ്‌കൂട്ടറില്‍ പുറത്തിറങ്ങുന്നതെന്നു ചോദിച്ചപ്പോള്‍ ഇറങ്ങിയിട്ടില്ലെന്നു തര്‍ക്കിച്ചു. തുടര്‍ന്നു സംഭവം വിഡിയോ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസുദ്യോഗസ്ഥനു നേരെ യുവാവ് തിരിഞ്ഞു. അദ്ദേഹത്തിന്റെ യൂണിഫോമില്‍ കയറി പിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിബന്ധന ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോഴിക്കോട് ജയിലില്‍ ഇപ്പോള്‍ പ്രവേശനം ഇല്ലാത്തതിനാല്‍ 21 ദിവസം വീട്ടില്‍ പുറത്തിറങ്ങാതെ കഴിയണമെന്ന വ്യവസ്ഥയില്‍ ജാമ്യം നല്‍കി. വ്യവസ്ഥ ലംഘിച്ചാല്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി