കേരളം

സൗജന്യ കിറ്റുകള്‍ മറ്റന്നാള്‍ മുതല്‍ ; വിഷുവിന് മുമ്പ് ആറുലക്ഷം കുടുംബങ്ങള്‍ക്ക് ; ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ഈ മാസം ഒമ്പത് മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ 5.95 ലക്ഷം അന്ത്യോദയ (എഎവൈ) കാര്‍ഡുടമകള്‍ക്കാണഅ നല്‍കുന്നത്. വിഷുവിന് മുമ്പ് ഇവര്‍ക്ക് കിറ്റ് കൊടുത്തുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സപ്ലൈകോ. 

സപ്ലൈകോയുടെ 56 ഡിപ്പോ, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കിറ്റ് നിറയ്ക്കല്‍ പുരോഗമിക്കുകയാണ്. ഇതുവരെ മൂന്നരലക്ഷത്തോളം കിറ്റുകള്‍ റെഡിയായി. പതിനേഴ് ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഒരു കിലോ പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, കടല, അരലിറ്റര്‍ വെളിച്ചെണ്ണ, ഒരു ലിറ്റര്‍ സണ്‍ഫ്‌ലവര്‍ ഓയില്‍, രണ്ടു കിലോ ആട്ട തുടങ്ങി 17 ഇനം ഭക്ഷ്യവസ്തുക്കളാണ് കിറ്റിലുള്ളത്. എഎവൈ കാര്‍ഡുകള്‍ക്ക് ശേഷം, ബിപിഎല്‍ (പിങ്ക് കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗം (നീല കാര്‍ഡ്), മുന്‍ഗണനേതര വിഭാഗം ( വെള്ളകാര്‍ഡ്) എന്നിങ്ങനെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. 

സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡുടമകള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വേണ്ടാത്തവര്‍ക്ക് അത് സംഭാവന ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ Donate My kit എന്ന ഓപ്ഷനുണ്ട്. Donate My kit എന്ന ഓപ്ഷനില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാണ് കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍