കേരളം

ഈ നമ്പറിൽ വിളിച്ചാൽ വീട്ടിലെത്തും; വില പത്ത് മുതൽ 15 വരെ; 18.5 ലക്ഷം കോട്ടണ്‍ മാസ്കുകളുമായി കുടുംബശ്രീ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ 18.5 ലക്ഷം കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കി. ഏപ്രിൽ ഏഴ് വരെയുള്ള കണക്കുകൾ അനുസരിച്ചുള്ള കണക്കാണിത്. കുടുംബശ്രീയുടെ 306 തയ്യല്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 18,52,271 മാസ്‌കുകളാണ് തയാറാക്കിയത്. 

ലെയറുകൾക്ക് അനുസരിച്ച് 10 രൂപ മുതല്‍ 15 രൂപ വരെയാണ് മാസ്‌കുകളുടെ വില. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ, ടൂറിസം വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എയർപോർട്ട് അതോറിറ്റി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ജൻ ഔഷധി സ്റ്റോഴ്‌സ്, ബാങ്കുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചും വ്യക്തിപരമായി ലഭിച്ച ഓര്‍ഡറുകൾ അനുസരിച്ചുമാണ് മാസ്‌കുകള്‍ തയാറാക്കിയത്. 

കുടുംബശ്രീയില്‍ നിന്ന് മാസ്‌കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് kudumbashree.org/pages/175 ലിങ്കില്‍ നിന്ന് ഫോണ്‍ നമ്പരുകള്‍ കണ്ടെത്താമെന്ന് കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടർ ഹരികിഷോർ അറിയിച്ചു.

ഓരോ ജില്ലകളിലേയും യൂനിറ്റുകളും അവർ തയ്യാറാക്കിയ മാസ്‌കുകളുടെ എണ്ണവും-

തിരുവനന്തപുരം - 40 - 2,00,500

കൊല്ലം - 38 - 3,21,651

പത്തനംതിട്ട -15 -54,703

ആലപ്പുഴ - 10 - 1,18,449

കോട്ടയം - 26 - 2,64,380

ഇടുക്കി - 18 - 31,900

എറണാകുളം - 38 - 1,34,662

തൃശ്ശൂർ - 16 - 1,32,296

പാലക്കാട് - 29 - 1,00,084

മലപ്പുറം - 21 - 1,42,670

കോഴിക്കോട് - 10 - 1,99,000

വയനാട് - 10 - 33,949

കണ്ണൂർ - 16 - 59,791

കാസർകോട് - 19 - 58,236.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)