കേരളം

കോവിഡ് കുരങ്ങുകളിലേക്കും വ്യാപിക്കാം; കരുതണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മനുഷ്യനില്‍ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആശങ്ക പങ്കിട്ടത്. 

കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവർക്ക് രോഗ ലക്ഷണം ഇല്ലായെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണം. നിശ്ചിത ആളുകള്‍ മാത്രം ഭക്ഷണം നല്‍കുന്നതാണ് നല്ലത് എന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങു പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം മേഖലകളില്‍ കുരങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലമാണ് കാട്ടുതീ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. വനം വകുപ്പ് ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം