കേരളം

ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ പൂജ; പൂജാരിയുൾപ്പെടെ ആറ് പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പെരിന്തൽമണ്ണ: ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തിൽ പൂജ നടത്തിയതിനും ആരാധനക്കെത്തിയതിനും ആറ് പേർക്കെതിരെ കേസ്. അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ പരിശോധനക്കിടെ പലരും ക്ഷേത്രത്തിൽപ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയതെന്ന് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രൻ പറഞ്ഞു. 

അന്വേഷണത്തിൽ ക്ഷേത്രത്തില്‍ കൂടുതൽപ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ