കേരളം

ഉപദേശകരെ ഒഴിവാക്കണം; പിണറായി സര്‍ക്കാര്‍ ചെലവ് ചുരുക്കണം; 15 നിര്‍ദേശങ്ങളുമായി രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 

കത്തിന്റെ പൂര്‍ണ്ണരൂപം ഇതോടൊപ്പം: 

ബഹു. മുഖ്യമന്ത്രി,
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്ത്, സര്‍ക്കാര്‍ അടിയന്തിരമായി ചിലവ് ചുരക്കല്‍ നടപടികള്‍ ചെയ്യേണ്ടതുണ്ട്. 'ഇവമൃശ്യേ യലഴശി െമ േവീാല' എന്നാണല്ലോ പറയുന്നത്. അത് കൊണ്ട് തന്നെ ചില ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ അങ്ങയുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. 

1. അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക.

2. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുക.

3. ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടുക.

4. പവന്‍ഹാന്‍സില്‍ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വ്വീസ് അവസാനിപ്പിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ദിവസ വാടകയ്ക്ക് എടുക്കാവുന്നതാണ്.

5. നവോത്ഥാന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ച 700 കോടി രുപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക.

6. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികേ, കെല്‍ട്രോണ്‍, സിഡ്‌കോ, മറ്റ് അക്രഡിറ്റട്ട് ഏജന്‍സികള്‍ വഴി നല്‍കുന്ന പുറം കരാറുകള്‍ ഒഴിവാക്കുക. ഇത് വഴി 10മുതല്‍20% വരെ അധികമായി നല്‍കുന്ന ഇീിൗെഹമേിര്യ ളലല ഒഴിവാക്കാം.

7. കേസ് നടത്തിപ്പിനായി വന്‍തുക നല്‍കി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക. ഇതിനുപകരം സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിക്കുക.

8. സര്‍ക്കാര്‍ ആഘോഷപരിപാടികള്‍, അനാവശ്യമായ പണചിലവ് വരുന്ന കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക.

9. മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

10. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുക.

11. വന്‍ ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക. അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കുക. 12 കോടി ചിലവില്‍ നടക്കുന്ന കിഫ്ബി ബോധവല്‍ക്കരണ പരിപാടി നിര്‍ത്തിവയ്ക്കുക.

12. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂര്‍ത്തും, അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക

13. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ്, സമൂഹമാധ്യമ പരിപാലനത്തിന് നല്‍കിയിരിക്കുന്ന 4.32 കോടി രൂപയുടെ പുറം കരാര്‍ റദ്ദ് ചെയ്ത് , ചമുതല പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്പിക്കുക.

14. സംസ്ഥാനത്ത് കാലാവധികഴിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക.

15. അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കല്‍, വാങ്ങലുകള്‍ എന്നിവ ഒഴിവാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും