കേരളം

എറണാകുളത്ത് ചികിത്സയിലായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന
മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവര്‍ കുറച്ചു ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും.  കളമശേരി  മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപ്രതിയിലുമായി ചികില്‍സയിലായിരുന്ന ആറുപേര്‍ക്ക് രോഗം മാറി. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായോതോടെയാണ്  ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.

സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണു രോഗം, 259 പേര്‍ ചികിത്സയിലുണ്ട്. 169 പേരെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,986 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 10,906 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി