കേരളം

ഒരു ജില്ലക്ക് ഒരു ലാബ്;   രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാലു ലാബുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാലു ദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തന സജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റുകള്‍ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം കുറേ നാളുകളായി നമ്മുടെ ചര്‍ച്ചയില്‍ ഉണ്ട്, ഇന്നും ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. അത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്