കേരളം

കോവിഡ് 19; മെഡിക്കല്‍ പിജി കോഴ്‌സ് കാലാവധി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ മെഡിക്കല്‍ കോളജുകളില്‍ അവസാന വര്‍ഷ പിജി ക്ക് പഠിക്കുന്നവരുടെ കോഴ്‌സ് കാലാവധി പുതിയ ബാച്ച് വരുന്നതു വരെ നീട്ടിയതായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആരോഗ്യ സര്‍വകലാശാലയെയും സര്‍ക്കാരിനെയും അറിയിച്ചു. മെഡിക്കല്‍ പിജി കോഴ്‌സുകള്‍ അവസാനിക്കേണ്ടത് ഈ മാസം 30 ന് ആണ്.

കോഴ്‌സ് ദീര്‍ഘിപ്പിച്ച കാലയളവില്‍ ഇവര്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡ് തുകയും താമസ സൗകര്യവും നല്‍കണം. മേയ് 2 ന് പുതിയ പിജി കോഴ്‌സ് തുടങ്ങണം. എന്നാല്‍ കോവിഡ് മൂലം പുതിയ ബാച്ചിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 

ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ കോവിഡ് നേരിടുന്നതിനുള്ള ഡോക്ടര്‍മാര്‍ ആവശ്യത്തിന് ഇല്ലാതെ വരുന്നത് ഒഴിവാക്കാനാണു നിലവിലുള്ളവരുടെ കാലാവധി നീട്ടാന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത്.

മൂന്നു വര്‍ഷത്തെ പിജി കോഴ്‌സിന്റെ കാലാവധി ഇതു മൂലം നീളും. ഇവരുടെ പരീക്ഷ 29 ന് തുടങ്ങാനാണു നേരത്തെ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എന്നു സാധിക്കുമെന്ന് വ്യക്തമല്ല.

ജോലിക്കിടെ അവസാന വര്‍ഷ പരീക്ഷയ്ക്കും പിജി വിദ്യാര്‍ഥികള്‍ തയാറെടുക്കുന്നു. സ്ഥിതി മെച്ചപ്പെടുമ്പോള്‍ പരീക്ഷ നടത്തണമെന്നു മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു