കേരളം

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; നടപടിയുമായി നോര്‍ക്ക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുന്നതിന് നോര്‍ക്ക നടപടി ആരംഭിച്ചു. നിലവില്‍ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്കാണ് ലഭിക്കുന്നത്. രജിസ്‌ട്രേഷന്‍ സംവിധാനം ഇല്ലാത്തതിനാല്‍ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല.

നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ സൗകര്യം നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി.കാര്‍ഡ് ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാനയാത്രാക്കൂലി ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കുമെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ പഠന ആവശ്യത്തിന് പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ യാത്രാവിവരങ്ങള്‍ അറിയിക്കണമെന്ന വ്യവസ്ഥയോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും