കേരളം

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ യൂണിഫോമിട്ട് ബൈക്കിൽ കറങ്ങി; കൊച്ചിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണിനിടെ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിട്ട് ബൈക്കിൽ ചുറ്റിയ യുവാക്കൾ അ‌റസ്റ്റിൽ. എറണാകുളം സ്വദേശികളായ ഷഹീദ്, അ‌നീഷ് എന്നിവരെ സൗത്ത് പൊലീസാണ് അ‌റസ്റ്റ് ചെയ്തത്. നഗരത്തിൽ പരിശോധന നടത്തുകയായിരുന്ന പൊലീസുകാരാണ് ഇവരെ പിടികൂടിയത്. 

ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിലാണ് യുവാക്കൾ ബൈക്കിൽ എത്തിയതെങ്കിലും സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവർ ഫുഡ് ഡെലിവറിയ്ക്ക് എത്തിയതല്ലെന്ന് മനസിലായെന്ന് പൊലീസ് പറഞ്ഞു. 

തേവര ജങ്ഷനിൽ എത്തിയ യുവാക്കൾ യൂണിഫോം ധരിച്ചിരുന്നെങ്കിലും ഫുഡ് ഡെലിവറിയ്ക്കായുള്ള ബാഗോ ഭക്ഷണമോ ഉണ്ടായിരുന്നില്ല. തിരിച്ചറിയൽ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടതോടെ കള്ളി വെളിച്ചത്തായി. ഇവർ നേരത്തേ ഫുഡ് ഡെലിവറി നടത്തിയിരുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.

ലോക്ക്ഡൗണിൽ ഫുഡ് ഡെലിവറിയെ അ‌വശ്യ സർവീസായി പ്രഖ്യാപിച്ച് ഇളവ് അ‌നുവദിച്ചിരുന്നു. കൊച്ചി നഗരത്തിൽ ഇത്തരത്തിൽ ഭക്ഷണ വിതരണം നടത്തുന്ന നിരവധി പേരുണ്ട്. ഇതിന്റെ മറവിലാണ് യുവാക്കൾ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിൽ നഗരം ചുറ്റാനിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി