കേരളം

കോവിഡ് രണ്ടാംഘട്ടം :  കാസര്‍കോട്ടെ ആദ്യ രോഗി ഇന്ന് ആശുപത്രി വിടും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കോവിഡ് രണ്ടാംഘട്ടത്തിലെ കാസര്‍കോട്ടെ ആദ്യ രോഗി ഇന്ന് ആശുപത്രി വിടും. കളനാട് സ്വദേശിയാണ് ആശുപത്രി വിടുന്നത്. സാമ്പിള്‍ പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്. ഇയാള്‍ അടക്കം ആറുപേരെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുക. 

കോവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. കോവിഡ്  ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സഞ്ചരിച്ച ഊബര്‍ ടാക്‌സി ഡ്രൈവറുടെ രോഗവും ഭേദപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്